കൊല്ലം വീട്ടിന്റെ ടെറസിൽ മൺകലത്തിനുള്ളിൽ നട്ടുവളർത്തിവന്ന കഞ്ചാവ് ചെടി പിടികൂടി .യുവാവ് അറസ്റ്റിൽ. ഇരവിപുരം വാളത്തുംങ്കൽ ആക്കോലിൽ കുന്നിൽ തെക്കതിൽ അനന്ദു രവി ആണ്പടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ റെയ്ഡിലാണ് കഞ്ചാവ് ചെടി കണ്ടെടുത്തത് .
കഞ്ചാവ് ചെടിക്ക് രണ്ട് മാസത്തോളം വളർച്ച ഉള്ളതായി എക്സൈസ് പറഞ്ഞു. പിടിയിലായ അനന്ദു രവി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണ് .
കഞ്ചാവ് വെളിയിൽ നിന്നും ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവിന്റെ അരികൾ ഇട്ട് നട്ടു പിടിപ്പിച്ചതാണെന്ന് ഇയാൾ പറഞ്ഞു.
സ്ഥിരമായി കുറെ അധികം യുവാക്കൾ വീട്ടിൽ വന്ന് രാത്രികാലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. ഇവരെ കുറിച്ചും അന്വേഷിക്കുമെന്ന് കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു .