
കഞ്ചാവു കൈകാര്യം ചെയ്യുന്നതായി എക്സൈസ് കമ്മീഷണർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾ കഴിഞ്ഞ ഒരു മാസമായി നിരീക്ഷണത്തിലായിരുന്നു. പട്ടിക്കൂടിനോടു ചേർന്നുള്ള ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. എക്സൈസ് സി.ഐ. സ്വാമിനാഥൻ, ഇൻസ്പെക്ടർ എസ്. ഷിജു, പ്രിവന്റീവ് ഓഫീസർ കെ.പി. റെജി, സിവിൽ എക്സൈസ് ഓഫീസർ കെ.എൻ. അജിത്കുമാർ, ടി. അജിത്, പി.എസ്. ശ്യാംകുമാർ, കെ.സുനിൽ, നൗഷാദ്, ഡ്രൈവർ സജി എന്നിവർ ചേർന്നാണു ഇയാളെ അറസ്റ്റ് ചെയ്തത്.