സര്‍ക്കാരിന്റെ ജനസേവന കേന്ദ്രങ്ങളായ അക്ഷയ, ഫ്രണ്ട്സ് എന്നിവിടങ്ങള്‍ വഴി വൈദ്യുതി ബില്‍ തുക സ്വീകരിക്കുന്നത് നിര്‍ത്തലാക്കി കെഎസ്ഇബി.
ഉപഭോക്താക്കള്‍ അടയ്ക്കുന്ന തുക കെഎസ്ഇബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണു തീരുമാനം.
വൈദ്യുതി ബില്‍തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താന്‍ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കള്‍ നേരിട്ടുവന്ന ബുദ്ധിമുട്ടുകളും അതു സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണു നടപടിയെന്നു കെഎസ്ഇബി വ്യക്തമാക്കി.