കാണാനഴകുള്ള കാപ്സികം നമുക്കു പോളിഹൗസിലും വിളയിക്കാം. ഞാൻ എന്റെ പോളിഹൗസിൽ പരീക്ഷിച്ചു വിജയിച്ചതാണിത്. എരിവിന്റെ കാഠിന്യ മില്ലാത്ത മാംസളമായ മുളകിനമാണു കാപ്സികം. ഈ മുളക് ഇന്നു മലയാളികളുടെ തീൻമേശകളെയും കീഴടക്കിയിരിക്കുകയാണ്.
മുളകുകളിലെ അപ്സരസാണു കാപ്സികം. കരണം പൊട്ടിക്കുന്ന കാന്താരിപോലുള്ള മുളകുകളുടെ ബന്ധുവാണിതെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കറി ഏതായാലും ഒരു കാപ്സികം മുറിച്ചിട്ടാൽ അതിന്റെ സ്വാദും ഭാവവും ഒന്നുവേറെ തന്നെ. പ്രത്യേകിച്ച് മീൻകറിയിലും ഇറച്ചിക്കറിയിലും.
പോഷക കലവറ
പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാ ണു കാപ്സികം. മാംസ്യം, കൊഴുപ്പ്, കാത്സ്യം, ജീവകം എ,ബി,സി എന്നിവയാൽ സന്പന്നം. നാരുകൾ, ഇരുന്പ്, ഫോലേറ്റ് എന്നിവയും അടങ്ങിയിട്ടുള്ള കാലറി കുറഞ്ഞ ഭക്ഷണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനാൽ കോവിഡ്കാല കൃഷിയിൽ ഉൾപ്പെടുത്താം.
കേരളത്തിൽ കാപ്സികം കൃഷി വളരെ വിരളമായെ നടക്കുന്നുള്ളൂ. ഹിമാചൽപ്രദേശ്, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയുണ്ട്. എന്നു കരുതി കേരളത്തിൽ ഇതു വളരുകയേയില്ല എന്ന ധാരണ തെറ്റാണ്.
കേരളത്തിലെ ചൂടേറിയ കാലാവസ്ഥ ഇതിന്റെ കൃഷിക്കു തടസമായിരിക്കാം. കനത്ത ചൂടിൽ വളർച്ച ചെറുതായി മുരടിക്കുന്ന സ്വഭാവമാണ് കാപ്സിക്കത്തിന്. എന്നാൽ കേരളത്തിലെ തണുത്ത പ്രദേശങ്ങ ൾ കാപ്സികം കൃഷിക്കനുയോജ്യമാണ്.
സാങ്കേതികവിദ്യയിൽ വിളയുന്ന കാപ്സികം
മാറി മറിയുന്ന നമ്മുടെ കാലാവസ്ഥയിൽ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷിയിലൂടെ കാപ്സികം വിളയിക്കാം. കേരളത്തിലെ പോളിഹൗസുകളിൽ ചെറിയ മിസ്റ്റ് അഥവാ ഫോഗറിന്റെ സഹായത്താൽ ഏതു കാലാ വസ്ഥയിലും കാപ്സികം കൃഷി ചെയ്യാം.
പച്ച, മഞ്ഞ, ചുവപ്പ്, ചോക്കലേറ്റ്, പർപ്പിൾ എന്നീ വിവിധതരം കാപ്സികം ഇനങ്ങൾ പ്രതേക പരിചരണങ്ങളൊന്നു മില്ലാതെ വളർത്താം. കാപ്സികം കുടുംബത്തിൽപെട്ട മറ്റു നിരവധി മുളകുകളും ഇതേരീതിയിൽ കൃഷി ചെയ്യാ വുന്നതേയുള്ളൂ.
ഗുണനിലവാരമുള്ള വിത്തുകൾ
ഗുണനിലവാരമുള്ള വിത്തുകൾ തെരഞ്ഞെടുക്കുകയാണ് കൃഷിവിജയത്തിനുള്ള ആദ്യപടി. പ്രോട്രേയിൽ വിത്തുപാകി മുളപ്പിക്കുന്ന തൈകൾ ഇളക്കി നട്ടാണ് കാപ്സികം വളർത്തേ ണ്ടത്. 400 മീറ്റർ സ്ക്വയർ അതായത് 10 സെന്റ് പോളിഹൗസിൽ കൃഷി ചെയ്യാൻ 1000 വിത്തുവേണം. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തു വച്ചു വേണം വിത്തു മുളപ്പിക്കാൻ.
പോട്ടിംഗ് മിശ്രിതം നിറച്ച ചെറിയ ചട്ടികളിലും വിത്തുപാകാം. 45 ദിവസം വളർച്ചയെ ത്തിയ തൈകളാണ് ഇളക്കി നടേണ്ട ത്. ഇളക്കിയെടുത്തയുടൻ രണ്ടുഗ്രാം പൊട്ടാസ്യം സൾഫേറ്റും രണ്ടുഗ്രാം അമോണിയം നൈട്രേറ്റും 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായ നിയിൽ അരമണിക്കൂർ മുക്കിവയ്ക്കണം. മുളകിന്റെ പിൽകാല വളർച്ച ത്വരിതപ്പെടുത്താനാണിത്.
പോളിഹൗസിലെ കാപ്സികം
പോളിഹൗസിലാണ് കൃഷി ചെയ്യാ ൻ ഉദ്ദേശിക്കുന്നതെങ്കിൽ ബെഡ് ഒരുക്കി, സ്യൂഡോമോണസ്, ട്രൈ ക്കോഡർമ, അസൊസ്പെറില്ലം, വാം, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ ചേർത്ത മിശ്രതം ബെഡ്ഡു കളിൽ തുല്യ അനുപാതത്തിൽ നിക്ഷേപിക്കണം.
ബെഡിനു മുകളിൽ തുള്ളിനന അഥവാ ഡ്രിപ്പ് ഇറിഗേഷൻ ചെയ്തശേഷം മൾച്ചിംഗ് ഷീറ്റു വിരിക്കണം. ഡ്രിപ്പ് വഴി വരുന്ന വെള്ള തുള്ളികളുടെ ഇടയിൽ മൾച്ചിംഗ് ഹോളുകളുണ്ടാക്കി തൈകൾ നാടാം. ചെടികൾ തമ്മിൽ 60 സെന്റീമീറ്റർ അകലം നൽകണം.
പടന്നുകയറാ നായി ക്രീപ്പർ നെറ്റും, ചെടി മറിഞ്ഞു വീഴാതിരിക്കാൻ ടൊമാറ്റോ ക്ലിപ്പും ഇടണം. ചെടികൾ വളർന്നു വരുന്പോൾ ചെടിയുടെ അറ്റം നുള്ളിവിടുന്നത് കൂടുതൽ ശിഖരങ്ങളുണ്ടാക്കാനിട യാക്കും. കീടങ്ങളുടെ ശല്യമുണ്ടെ ങ്കിൽ, വിഷാംശമില്ലാത്ത സൊല്യൂ ഷൻ പ്രയോഗിക്കുക.
സൊലൂഷൻ ഉണ്ടാക്കുന്ന വിധം
ഒരു ടേബിൾസ്പൂണ് സോപ്പ് പൗഡർ, ഒരു ടേബിൾസ്പൂണ് വേപ്പെ ണ്ണ എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആഴ്ചയിൽ ഒരിക്കൽ ചെടികളിൽ തളിക്കാം.
തണലുള്ള സ്ഥലത്ത് വിളവധികം
തണലുള്ള സ്ഥലത്തു വളരുന്ന കാപ്സികം നല്ല വിളവു തരുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സൂര്യപ്രകാശത്തിന്റെ തോതു നിയ ന്ത്രിക്കുന്ന പോളിഹൗസുകളിൽ വള രുന്ന കാപ്സിക്കത്തിൽ നിന്നു മികച്ച വിളവു ലഭിക്കും. രൂപഭംഗിയും ഡിമാൻഡുമുള്ള വലിയ മുളകായിരിക്കും പോളിഹൗസ് കൃഷിയിലെ പ്രത്യേകത.
വിളവെടുപ്പ്
തൈ ഇളക്കിനട്ട് മൂന്നുമാസത്തിനുള്ളിൽ വിളവെടുപ്പു പാകമാകും. മൂത്ത, നല്ലനിറമുള്ള കാപ്സിക്ക ത്തിനാണു വിപണിയിൽ പ്രിയം. കിലോയ്ക്ക് 200 രൂപ വരെ വിലലഭിക്കും. ഒരു ചെടിയിൽ നിന്നു പരമാ വധി ഒരു കിലോ വരെ കായ്കൾ കിട്ടും. കായ്കൾ ഒരാഴ്ചവരെ കേടാ കാതിരിക്കും. റഫ്രിജറേറ്ററിൽ മൂന്നാ ഴ്ചവരെ സൂക്ഷിക്കാം.
ഫോണ്: അനീഷ്- 94962 09877