ഈ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഏറ്റവും അപമാനകരമായ ചോദ്യമാണ് നിങ്ങള്‍ കന്യകയാണോ എന്നത്. കന്യാ ചര്‍മം ഏതെങ്കിലും വിധത്തില്‍ നഷ്ടമാകുന്നതിനെ ഭയക്കുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. കിടക്കയില്‍ വെളുത്ത തുണി വിരിച്ച് ആദ്യ രാത്രിയില്‍ മരുമകളുടെ കന്യകാത്വം പരിശോധിക്കുന്ന ഭര്ത്താക്കന്മാരും അമ്മായിയമ്മമാരും ഇപ്പോഴുമുണ്ട്.
ഇത്തരം അവസ്ഥയെയും അതിജീവിക്കാന്‍ വ്യാജ കന്യകാത്വ ക്യാപ്സൂളുകള് വിപണിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലാണ് ക്യാപ്സ്യൂള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രക്തം നിറഞ്ഞ ക്യാപ്സൂള്‍ ഉപയോഗിച്ച് ‘ആവശ്യഘട്ടങ്ങളില്‍’ കന്യകാത്വം തെളിയിക്കാം.
ഇപ്പോഴും സമൂഹത്തില്‍ സ്ത്രീയ്ക്ക് എല്ലാം ചാരിത്ര്യമാണെന്നും അത് നഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരും കുടുംബജീവിതം ഉണ്ടാകില്ലെന്നുമുള്ള ഭയമാണ് ഇത്തരം ക്യാപസ്യൂളുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നതിന് കാരണം. എന്നാല്‍ ഇത്തരം ക്യാപസൂളുകളുടെ വില്‍പ്പനയ്ക്കെതിരേ വന്‍പ്രതിഷേധമാണുയരുന്നത്.