തിരുവനന്തപുരം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിണറായി വിജയൻ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നൽകിയതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.