ക്യാപ്റ്റൻ രാജുവിന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല; നടൻ അർധബോധാവസ്ഥ‍യിലെന്ന് ആശുപത്രി അധികൃതർ 

കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ക്യാപ്റ്റൻ രാജുവിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഐസിയുവിൽ നിരീക്ഷണത്തിലുള്ള നടൻ അർധബോധാവസ്ഥ‍യിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്.

വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.

Related posts