ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് വിജയങ്ങളിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവ് റിച്ചാർഡ്സിനെ മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി ഏറ്റവും അധികം വിജയമെന്ന റിക്കാർഡിൽ റിച്ചാർഡ്സിനെ പിന്തള്ളി കോഹ്ലി ലോകത്തിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഹൈദരാബാദ് ഏകദിനത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെ കീഴടക്കിയതോടെയാണിത്.
കോഹ്ലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ഇന്ത്യയുടെ 48-ാം ജയമായിരുന്നു ഹൈദരാബാദിലേത്. 64 ഏകദിനങ്ങളിൽ കോഹ്ലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. റിച്ചാർഡ്സിന്റെ ക്യാപ്റ്റൻസിയിൽ വിൻഡീസ് 47 ജയം നേടി.
വിജയ റിക്കാർഡിൽ ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനായ റിക്കി പോണ്ടിംഗാണ് (51 ജയം) ഒന്നാമത്. വിൻഡീസിന്റെ ക്ലൈവ് ലോയ്ഡ് (50 ജയം) രണ്ടാം സ്ഥാനത്തുണ്ട്.