
സിറ്റി വാക്കിൽ മഴയുള്ള ദിവസമായിരുന്നു യുവാവിന്റെ സാഹസിക പ്രകടനം. വാഹനത്തിൽ യുവാവിനൊപ്പം രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തിയായിരുന്നു യുവാവിന്റെ പ്രകടനം. ഇതിനിടെ പ്രകടനം കണ്ടു നിന്നവരിൽ ഒരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഇതോടെ യുവാവിനെതിരെ നടപടി എടുക്കണമെന്ന് വിവിധ ഇടങ്ങളിൽ നിന്ന് ആവശ്യം ഉയരുകയായിരുന്നു.
യുവാവിന്റെ വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിഴയായി ഒരു ലക്ഷം യുഎഇ ദിർഹം ഒടുക്കിയാൽ മാത്രമേ വാഹനം വിട്ടു നൽകൂവെന്ന് അൽ മസൂരി വ്യക്തമാക്കി. ഇത്തരം പ്രകടനങ്ങൾ അസ്വീകാര്യമാണെന്നും ആളുകളുടെ ജീവനു ഭീഷണിയാണെന്നും അൽ മസൂരി കൂട്ടിച്ചേർത്തു.