നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് ബ​സ് ക​ണ്ട​ക്ട​ർക്ക് ദാരുണാന്ത്യം;കാ​ർ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്


മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-​ഇ​രി​ട്ടി റോ​ഡി​ൽ ഉ​ളി​യി​ൽ ടൗ​ണി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​റി​ടി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് ക​ണ്ട​ക്ട​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക സ്വ​ദേ​ശി പി. ​പ്ര​കാ​ശാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ഉ​ളി​യി​ൽ കു​ന്നി​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബം​ഗ​ളൂ​രി​ൽനി​ന്നും ത​ല​ശേ​രി വ​ഴി ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​ർ​ക്ക് ചാ​യ കു​ടി​ക്കു​ന്ന​തി​നാ​യി ഉ​ളി​യി​ലെ ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു.

ബ​സി​ൽ നി​ന്നും ക​ണ്ട​ക്ട​ർ പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ ഇ​രി​ട്ടി ഭാ​ഗ​ത്തുനി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വി​ഫ്റ്റ് കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് ബ​സി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചശേ​ഷം ബ​സി​നും വൈ​ദ്യു​ത തൂ​ണി​ലും ഇ​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പു​റ​ത്തുനി​ന്ന ക​ണ്ട​ക്ട​ർ കാ​റി​നും ബ​സി​നും ഇ​ട​യി​ൽപ്പെടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക​ണ്ട​ക്ട​റെ ഉ​ട​ൻ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രി​ക്കേ​റ്റ കാ​ർ ഡ്രൈ​വ​ർ മാ​ഹി സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വി​വ​രമ​റി​ഞ്ഞ് മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ പോ​ലീ​സ് ബ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment