കാർ അപകടം നടന്ന് ആറു ദിവസങ്ങൾക്കു ശേഷം 53കാരിയെ കണ്ടെത്തി. അമേരിക്കയിലെ വിക്കൻബർഗിലെ അരിസോണയിലാണ് സംഭവം. വിക്കൻബർഗിലെ 60 നമ്പർ റൂട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ഉയർന്നു പൊങ്ങി അകലെയുള്ള മരക്കൂട്ടങ്ങളുടെ ഇടയിൽ ചെന്നു വീഴുകയായിരുന്നു. ഇവിടെ ഇങ്ങനെയൊരു സംഭവം നടന്നെന്ന് ആരും അറിഞ്ഞിരുന്നല്ല.
പിന്നീട് ആറു ദിവസങ്ങൾക്കു ശേഷം റോഡിന്റെ സുരക്ഷയ്ക്കായ് നിയമിച്ചിട്ടുള്ള ജോലിക്കാരാണ് ഇവരെ കണ്ടെത്തിയത്. റോഡിൽ കൂടി അലഞ്ഞു തിരിഞ്ഞ് നടന്ന ഒരു പശുവിനെ ഓടിച്ചു വിടുവാനാണ് ഇവർ ഇവിടെ എത്തിയത്. അപ്പോഴാണ് റോഡിന്റെ കൈവരി തകർന്ന് കിടക്കുന്നതായി ഇവർ ശ്രദ്ധിക്കുന്നത്. മാത്രമല്ല മരങ്ങളിൽ ഒരു വാഹനം ഇടിച്ചതിന്റെ അടയാളവും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവർ കാർ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ ആരുമില്ലായിരുന്നു. തെരച്ചിൽ നിർത്തുവാൻ തയാറാവാതിരുന്ന ഇവർ കൂടുതൽ സമയം ഇവിടെ ചെലവഴിച്ച് തെരച്ചിൽ തുടർന്നു. പിന്നീട് 500 അടി അകലെ ഈ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. നിർജ്ജലീകരണം സംഭവിച്ച അവസ്ഥയിലായിരുന്നു ഇവർ.
ആദ്യത്തെ കുറച്ചു ദിവസം കാറിനുള്ളിൽ താമസിച്ച ഞാൻ ആരുടെയെങ്കിലും സഹായമഭ്യർത്ഥിക്കാൻ കാറിൽ നിന്ന് ഇറങ്ങി നടക്കുകയായിരുന്നുവെന്ന് പറഞ്ഞു. ഹെലികോപ്റ്ററിലാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.