വെമ്പായം : മദ്യ ലഹരിയിൽ യുവാക്കൾ ഓടിച്ച വാഹനം രണ്ടിടണ്ടങ്ങളിൽ അപകടമുണ്ടാക്കി. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡിൽ പിരപ്പൻകോടുണ്ടായ അപകടത്തിൽ കാട്ടാക്കട തൂങ്ങാപാറ സ്വദേശികളായ അഭിലാഷ് ,ബിനു എന്നിവരെ അറസ്റ്റ് ചെയ്തു.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം കണ്ടു മടങ്ങിയ വെഞ്ഞാറമൂട് സ്വദേശിയുടെ ഇരുചക്ര വാഹനം ഇടിച്ചു തെറിപ്പിച്ചു കൊണ്ടായിരുന്നു അഭിലാഷും ബിനുവും അപകടങ്ങൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് വാഹനം നിർത്താതെ പോവുകയും എതിർ ദിശയിൽ നിന്നും വന്ന നിരവധി വാഹനങ്ങളെ അപകടപ്പെടുത്താൻ ശ്രമം നടന്നു.
പാലവിള സെന്റ് ജോൺസ് കമ്യൂണിറ്റി സെന്ററിന് സമീപത്തുവച്ച് ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയിരുന്ന നെയ്യാറ്റിൻകര തൊഴുക്കൽ പള്ളിവിളാകത്തു വീട്ടിൽ മണികണ്ഠനും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിൽ കൊണ്ടിടിപ്പിച്ചു.
പിന്നീട് ഓടി രക്ഷപെടാൻ ശ്രമിച്ച ബിനുവിനെയും അഭിലാഷിനെയും നാട്ടുകാർ പിടികൂടി വെഞ്ഞാറമൂട് പോലീസിനു കൈമാറുകയായിരുന്നു.