അമ്മയുടെ അശ്രദ്ധ മൂലം റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊച്ചു കുട്ടിക്ക് വാഹനം ഇടിച്ച് പരിക്ക്. ചൈനയിലെ ഗുവാൻസി പ്രവശ്യയിലെ ബെയ്സി സിറ്റിയിലാണ് സംഭവം. കുട്ടി റോഡ് മുറിച്ചു കടക്കുന്ന സമയം കൂടെയുണ്ടായിരുന്ന അമ്മ ഫോണ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. സമീപത്തെ സിസിടിവിയിൽ ആണ് ആരെയും പേടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
സംഭവം സോഷ്യൽമീഡിയായിൽ വൈറലായതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടിയെ ശ്രദ്ധിക്കാതെ ഫോണ് ഉപയോഗിച്ചുകൊണ്ടിരുന്ന അമ്മക്കെതിരെ വിമർശനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല കാർ ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ചും ആളുകൾ വിമർശനമുന്നയിക്കുന്നുണ്ട്.