കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടൻ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാറാണു തലകീഴായി മറിഞ്ഞത്. അമിതവേഗത്തില്‍ വാഹനം ഓടിച്ചതിന് കൊച്ചി സെൻട്രൽ പോലീസ് കേസെടുത്തു.
സിനിമാ ചിത്രീകരണത്തിനിടെ അമിത വേഗത്തിലെത്തിയ കാർ അപകടത്തിൽപ്പെടുകയായിരുന്നു. നടനടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.
കൊച്ചി എംജി റോഡിൽ വച്ചു പുലർച്ചെ 1.45നാണ് സംഭവം. അപകടത്തിൽപെട്ട കാർ ബൈക്കുകളിലും തട്ടി. ബൈക്കുകൾക്കും കേടുപാടുണ്ട്. സിനിമാ താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
പോലീസ് സ്ഥലത്തെത്തിയാണ് കാർ റോഡിൽനിന്ന് മാറ്റിയത്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം.