കാർ കേടായതിനെ തുടർന്ന് വാഹനത്തിൽ നിന്നുമിറങ്ങി ഫോണിൽ സഹായം തേടിക്കൊണ്ടിരുന്നപ്പോൾ, നിയന്ത്രണം നഷ്ടമായി പാഞ്ഞെത്തിയ ട്രക്ക് കാർ ഇടിച്ചു തകർത്തു. ചൈനയിലെ ഷാംഗ്ഹായി കുൻമിംഗ് എക്സ്പ്രെസ് ഹൈവേയിലാണ് സംഭവം.
കേടായ കാർ ഹൈവേയുടെ സമീപം നിർത്തി പോലീസിന്റെ സഹായം തേടുകയായിരുന്നു ഒരു യുവാവ്. പോലീസിന്റെ നിർദ്ദേശപ്രകാരമാണ് ഇദ്ദേഹം കാറിൽ നിന്നും പുറത്തിറങ്ങിയത്. ഇദ്ദേഹം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നിയന്ത്രണം നഷ്ടമായെത്തിയ ട്രക്ക്, കാർ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
അപകടത്തിൽ കാർ തകർന്ന് തരിപ്പണമായി. രണ്ട് വാഹനത്തിലെയും ഡ്രൈവർമാർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപത്തെ സിസിടിവിയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.