കോട്ടയം: കോടിമത പാലത്തിനു സമീപം കാർ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു. പാലത്തിന്റെ തെക്ക് ഇടതു വശത്തെ പൈപ്പ് തകർത്ത് ആറ്റുതീരത്തേക്ക് ഇടിച്ചുകയറിയ നിലയിലാണ് കാർ കിടക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം.
തിരുവനന്തപുരത്ത് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ വരികയായിരുന്ന തൃശൂർ വടക്കാഞ്ചേരിയിലുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകട വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
വടക്കാഞ്ചേരി മുണ്ടത്തിക്കോട് ചീരന്പൽ വീട്ടിൽ തോമസ് (45), ഭാര്യ റിൻസി തോമസ് (33), മകൻ എബിൻ വി.സി. (12), തോമസിന്റെ സഹോദരന്റെ മകൻ പ്രിൻസ് (23) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേരാണ് അപകടത്തിൽപ്പെട്ട സ്വിഫ്റ്റ് കാറിൽ ഉണ്ടായിരുന്നത്.