ശാസ്താംകോട്ട: കൊല്ലം – തേനി ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി.കാറിലുണ്ടായിരുന്ന നാലു യാത്രക്കാർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ശൂരനാട് വടക്ക് അരീക്കൽ കലുങ്കിന് സമീപമാണ് അപകടം നടന്നത്.എയർ പോർട്ടിൽ പോയി മടങ്ങുകയായിരുന്ന മാവേലിക്കര ചുനക്കര സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണം വിട്ട വാഹനം ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വീണു.ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.