ഡെൻവർ: അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ ചിയാനെ മൗണ്ടൻ റിസോർട്ടിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ കാർ അപകടം ആരെയും ഞെട്ടിക്കും. കാരണം കാർ വന്നു വീണത് റിസോർട്ടിലെ നീന്തൽ കുളത്തിലേക്കാണ്. എഴുപത്തിമൂന്നു വയസുകാരിയായ വൃദ്ധയാണ് കാർ ഓടിച്ചിരുന്നത്.
വൃദ്ധ കുന്നിമുകളിലൂടെ കാർ ഓടിച്ചുവരുന്നതിനിടെ മറ്റൊരു വാഹനം എതിരേ വരികയും കൂട്ടിമുട്ടാതിരിക്കാൻ ബ്രേക്ക് ചവിട്ടുകയുമായിരുന്നു. എന്നാൽ ആക്സിലേറ്ററിലാണ് ചവിട്ടു കൊണ്ടത്. ഇതേ തുടർന്ന് നിയന്ത്രണംവിട്ട കാർ കുന്നിൻ മുകളിൽനിന്നും റിസോർട്ടിലെ നീന്തൽ കുളത്തിലേക്കു വന്നു വീഴുകയായിരുന്നു. റിസോർട്ടിലുണ്ടായിരുന്നവരാണ് ഇവരെ കാറിൽനിന്നും രക്ഷപ്പെടുത്തിയതെന്നും പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.