
കോട്ടയം: കാർ നിയന്ത്രംവിട്ട് ടൂറിസ്റ്റ് ബസിലിടിച്ചു ഒരാൾക്കു പരിക്കേറ്റു. കാർ ഓടിച്ചിരുന്ന പാറന്പുഴ അത്തതറയിൽ തോമസ് ജോർജിന്റെ മകൻ കെൻ തോമസ് ജോർജി(20)നാണ് പരിക്കേറ്റത്. ഇന്നു രാവിലെ 6.10ന് നാഗന്പടം പാസ്പോർട്ട് ഓഫീസിനു മുന്നിലാണ് അപകടമുണ്ടായത്.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി ബന്ധുവിനെ ഇറക്കിയതിനുശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്പോഴാണ് കെൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് വൈക്കത്തു നിന്നും തിരുവനന്തപുരത്തിനു പോവുകയായിരുന്ന ടൂറിസ്റ്റ് ബസിലിടിച്ചത്. അപകടത്തിൽ പരിക്കേറ്റ കെന്നിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അപകടത്തെതുടർന്നു ഏറെ നേരം എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. കോട്ടയം ഫയർഫോഴ്സും കണ്ട്രോൾ റൂം പോലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചു കാർ മാറ്റിയാണ് ഗതാഗതം സുഗമമാക്കിയത്. അപകടത്തിൽ കാറിന്റെയും ബസിന്റെയും മുൻഭാഗം തകർന്നു.