കാർ തിരിക്കാൻ പിതാവിന് സൈ​​ഡ് പ​​റ​​ഞ്ഞ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മുഹമ്മദിനെ ഇടിച്ചു ഞെരുക്കി; പത്ത് വയസുകാരന് ദാരുണാന്ത്യം

തൊ​​ടു​​പു​​ഴ: പി​​താ​​വ് ഓ​​ടി​​ച്ച കാ​​റി​​ടി​​ച്ച് പ​​ത്തു വ​​യ​​സു​​കാ​​ര​​ന് ദാ​​രു​​ണാ​​ന്ത്യം. തൊ​​ടു​​പു​​ഴ ഉ​​ടു​​ന്പ​​ന്നൂ​​ർ കു​​ള​​പ്പാ​​റ കാ​​ര​​ക്കു​​ന്നേ​​ൽ റെ​​ജി​​ൽ-ഹ​​സീ​​ന ദ​​ന്പ​​തി​​ക​​ളു​​ടെ ഏ​​ക മ​​ക​​ൻ കെ.​​ആ​​ർ. മു​​ഹ​​മ്മ​​ദ് സാ​​ജി​​ദ് (10) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11 ഓ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.

വീ​​ട്ടു​​മു​​റ്റ​​ത്തി​​ട്ട് റെ​​ജി​​ൽ കാ​​ർ തി​​രി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്പോ​​ഴാ​​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. സ്ഥ​​ലപ​​രി​​മി​​തി​​യു​​ള്ള മു​​റ്റ​​ത്ത് വാ​​ഹ​​ന​​ത്തി​​ന് സൈ​​ഡ് പ​​റ​​ഞ്ഞ് കൊ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു മു​​ഹ​​മ്മ​​ദ് സാ​​ജി​​ദ്. ഇ​​തി​​നി​​ടെ നി​​യ​​ന്ത്ര​​ണം വി​​ട്ടു മു​​ന്നോ​​ട്ടു കു​​തി​​ച്ച കാ​​റി​​നും മു​​റ്റ​​ത്തു​​ള്ള മ​​ര​​ത്തി​​നും ഇ​​ട​​യി​​ൽ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

റെ​​ജി​​ലി​​ന്‍റെ ക​​ര​​ച്ചി​​ൽ കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ അ​​യ​​ൽ​​വാ​​സി​​ക​​ൾ ഉ​​ട​​ൻത​​ന്നെ കു​​ട്ടി​​യെ ക​​രി​​മ​​ണ്ണൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും തൊ​​ടു​​പു​​ഴ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​ല​​ഹാ​​രമു​​ണ്ടാ​​ക്കി വി​​റ്റും പെ​​യി​​ന്‍റിം​​ഗ്, ടൈ​​ൽ ജോ​​ലി​​ക​​ൾ​​ക്കും പോ​​യാ​​ണ് റെ​​ജി​​ൽ കു​​ടും​​ബം പു​​ല​​ർ​​ത്തി​​യി​​രു​​ന്ന​​ത്.​​

പ​​ല​​ഹാ​​ര​​ക്ക​​ച്ച​​വ​​ട​​ത്തി​​നാ​​യി ഉ​​ണ്ടാ​​യി​​രു​​ന്ന ഓ​​ട്ടോ മാ​​റ്റി അ​​ടു​​ത്തി​​ടെ വാ​​ങ്ങി​​യ കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. അ​​പ​​ക​​ടസ​​മ​​യം മാ​​താ​​വ് ഹ​​സീ​​ന തൊ​​ഴി​​ലു​​റ​​പ്പ് ജോ​​ലി​​ക്കാ​​യി പോ​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ക​​രി​​മ​​ണ്ണൂ​​ർ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി മൃ​​ത​​ദേ​​ഹം ക​​ബ​​റ​​ട​​ക്കി. ക​​രി​​മ​​ണ്ണൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​ലെ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്നു മു​​ഹ​​മ്മ​​ദ് സാ​​ജി​​ദ്.

Related posts

Leave a Comment