പാർക്ക് ചെയ്തിട്ടിരിക്കുകയായിരുന്ന 4 ഫെറാരി കാറുകളിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു. ഫെറാരി കാറിന്റെ കേടുപാട് തീർക്കാൻ 2.8 കോടി രൂപ കണ്ടത്തേണ്ട യുവാവിന് കൈത്താങ്ങായി ജനങ്ങൾ. തായ്വാൻ സ്വദേശിയായ ഒരു യുവാവിനെ സഹായിക്കുവാനാണ് ജനങ്ങളെല്ലാം ഒരേ മനസേടെ എത്തിയിരിക്കുന്നത്.
ഡെലിവറി ബോയിയായ് ജോലി ചെയ്തിരുന്ന 20 വയസുകാരൻ ലിൻ ചിൻ, ഭക്ഷണം ഒാർഡർ ചെയ്തിടത്ത് എത്തിക്കുവാൻ വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഉറങ്ങി പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ വാഹനം സമീപത്ത് പാർക്ക് ചെയ്തിരുന്ന നാല് ഫെറാരി കാറുകളിൽ ഇടിച്ച് കേടുപാടുണ്ടാക്കുകയും ചെയ്തു
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ലിൻ ചിന്റെ കഥ സോഷ്യൽമീഡിയയിൽ ചർച്ചയായതിനെ തുടർന്ന് സഹായ വാഗ്ദാനങ്ങളുമായി നിരവധിയാളുകൾ രംഗത്തെത്തുകയായിരുന്നു.
അച്ഛൻ മരിച്ച ലിൻ ചിന് രോഗിയായ അമ്മ മാത്രമാണുള്ളത്. പഠനം നിർത്തിയ ലിനിൻ ഡെലിവറി ബോയിയുടെയും മറ്റ് ജോലി ചെയ്തുമാണ് വീട്ടിലേക്കുള്ള ചിലവിനും അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തുന്നത്.
അബദ്ധത്തിൽ സംഭവിച്ച അപകടത്തിന് ലിൻ ചിൻ ഇത്രെയും പണം കണ്ടെത്തണമെന്ന് അറിഞ്ഞ ആളുകൾ സഹായം നൽകുവാൻ സന്നദ്ധരാണെന്ന് അറിയിച്ച് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു. മാത്രമല്ല സഹായം നൽകാമെന്ന് അറിയിച്ച് ലിൻ ചിനെ നിരവധിയാളുകൾ നേരിട്ടു സന്ദർശിക്കുകയും ചെയ്തിരുന്നു.
ആളുകളുടെ സഹായത്താൽ ഇതിനോടകം തന്നെ ലിൻ ചിന് 7.4 ലക്ഷം തായ്വാൻ പണം ലഭിച്ചിട്ടുമുണ്ട്.