കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ പെട്ടി ഓട്ടോയുടെ അടിയിൽ കുടുങ്ങിയ ഡ്രൈവർക്കു തുണയായി വഴിയാത്രികർ. ചൈനയിലെ സിബോ സിറ്റിയിലാണ് സംഭവം. ട്രാഫിക് സിഗ്നൽ തെറ്റിച്ച് മുമ്പോട്ട് വന്ന പെട്ടിയോട്ടോയിൽ മറുദിശയിൽ നിന്നും വന്ന കാറ് ഇടിക്കുകയായിരുന്നു. തുടർന്ന് ഡ്രൈവർ പെട്ടി ഓട്ടോയുടെ അടിയിൽ കുടുങ്ങി പോകുകയും ചെയ്തു.
ഉടൻ തന്നെ ഓടിയെത്തിയ സമീപമുണ്ടായിരുന്ന യാത്രികർ പെട്ടി ഓട്ടോ ഉയർത്തി ഡ്രൈവറെ രക്ഷിക്കുകയും ചെയ്തു. എന്നാൽ ഈ സമയവും എഞ്ചിൻ ഓണ്‍ ആയിരുന്നതിനാൽ വാഹനം വീണ്ടും മുമ്പോട്ട് പോകുകയായിരുന്നു. സമീപമുണ്ടായിരുന്ന ഒരാൾ ഈ വാഹനം നിർത്തുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.