അരിന്പൂർ: കൈപ്പിള്ളിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു .യൂത്ത് കോണ്‍ഗ്രസ് തൃശൂർ പാർലമെന്റ് ജന.സെക്രട്ടറി പുത്തൻചിറ വീട്ടിൽ ബിബീഷ് പോളിന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇയോണ്‍ കറിന്റെ പുറകിലെയും, ഒരു വശത്തെ ഡോറിന്റെ ചില്ലുകളുമാണ് അടിച്ചു തകർത്തത്. മറ്റു ചില്ലുകളിൽ വരഞ്ഞ് കേടുവരുത്താനും ശ്രമം നടന്നിട്ടുണ്ട്.
സമീപത്ത് നിന്ന് മദ്യക്കുപ്പി, മദ്യം വാങ്ങിയതിന്റെ രശീതി, വലിയ വടി എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.30നായിരുന്നുകാറുമായി വീട്ടിലെത്തിയതെന്ന് ബിഷ് പറഞ്ഞു. ഇന്ന് വെളുപ്പിനാണ് കാറിന്റെ ചില്ലുകൾ തകർന്ന നിലയിൽ കാണുന്നത്. നേരത്തെ കഞ്ചാവ് വില്പനക്കാരുടെ ശല്യം സംബന്ധിച്ച് ബിബീഷ് പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.