ന
നെയ്യാറ്റിന്‍കര : നിയന്ത്രണം വിട്ടകാർ തോട്ടിലേയ്ക്ക് ചരിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഉദിയന്‍കുളങ്ങര – ചെങ്കല്‍ റോഡില്‍ കരിക്കിന്വിളയിലാണ് സംഭവം.
ഉദിയന്‍കുളങ്ങര നിന്നും ചെങ്കലിലേയ്ക്ക് പോയ പൂജപ്പുര സ്വദേശിനി കാര്‍ത്തിയും അമ്മയും മകനും സഞ്ചരിച്ചകാറാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ കാറിനെ താഴേയ്ക്ക് വീഴാതെ കയര്‍ കെട്ടി ഉറപ്പിച്ചു.
നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റില്‍ നിന്നും എസ്ടിഒ രൂപേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം കാര്‍ സുരക്ഷിതമായി റോഡിലേയ്ക്ക് മാറ്റി.
എഎസ്ടിഒ അജികുമാര്‍ ബാബു, അഗസ്ത്യന്, ശിവന്, ഷിബുകുമാര്‍, സന്തോഷ്, വനജകുമാര്‍, അഭിലാഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വീതി കുറഞ്ഞ തോടിന്റെ വശത്തായി കൈവരിയില്ലാത്തത് ഏറെ അപകടം സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.