മലപ്പുറം: പിതാവ് കാറിന്റെ താക്കോല്‍ നല്കാത്തതിനാല് മകന് കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകാൻ മകൻ പിതാവിനോട് കാറിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. മകന് ലൈസെൻസ് ഇല്ലാത്തതിനാൽ താക്കോൽ കൊടുക്കാൻ പിതാവ് തയാറായില്ല.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ അനുവദിക്കില്ലന്ന നിലപാടിലായിരുന്നു പിതാവ്. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തിനശിച്ചു.