കോഴിക്കോട്: സര്‍വീസ് സെന്ററിന്റെ പൂട്ട് തകര്‍ത്ത് 45 ലക്ഷം വിലവരുന്ന ഫോര്‍ഡ് കാര്‍ കടത്തിയ സംഭവത്തില്‍ പ്രതികളെ കുടുക്കിയത് ജിപിഎസ് സംവിധാനം.
കോഴിക്കോട്ടുനിന്നു കടത്തിയ കാര്‍ രൂപമാറ്റം വരുത്തുന്നതിനായി പേരാമ്പ്രയിലെ സ്റ്റിക്കര്‍ ഷോപ്പില്‍ എത്തിച്ചിരുന്നു. പൂര്‍ണമായും രൂപമാറ്റം വരുത്താനായിരുന്നു ശ്രമം. ഇതിനുള്ള പണി തുടങ്ങുന്നതിനിടെയാണ് രണ്ടു പ്രതികളെ പോലീസ് പൊക്കിയത്.
നടക്കാവിലെ സര്‍വീസ് സെന്ററില്‍നിന്നു കടത്തിയ കെഎല്‍ 13 എടി, 1223 നമ്പര്‍ കാര്‍ േപരാമ്പ്ര ഭാഗത്തേക്ക് പോകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് സിസിടിവി കാമറകള്‍ പരിശോധിച്ച് അന്വേഷണം പേരാമ്പ്ര ഭാഗത്തേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് ഫോര്‍ഡ് കാറിലെ ജിപിഎസ് സംവിധാനം പോലീസിന് സഹായകരമായത്.
കാര്‍ രൂപമാറ്റം വരുത്താനായി ഷോപ്പില്‍ എത്തിച്ചപ്പോള്‍ സംശയം തോന്നിയ ഷോപ്പുടമ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാറിലെ ജിപിഎസ് സംവിധാനം ട്രാപ്പ് ചെയ്ത് പോലീസ് ഇവിടെ എത്തുകയായിരുന്നു.
തുടര്‍ന്നാണ് പോലീസ് പേരാമ്പ്ര മുളിയങ്ങളിലെ ഷോപ്പില്‍ എത്തുകയും പ്രതികളെ വലയിലാക്കുകയും ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിറകേ ഓടിയാണ് പോലീസ് കീഴ്പ്പെടുത്തിയത്.
കാറിന്റെ നമ്പര്‍ മാറ്റി സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.പേരാമ്പ്ര ചൊച്ചാട് പള്ളിച്ചാലിനില് അഫ്നാജ്(24), വെള്ളം തൊടി മുഹമ്മദ് ഹിഷാന്‍ (21) എന്നിവരാണ് പിടിയിലായത്. തെളിവ് നശിപ്പിക്കാന്‍ സ്ഥാപനത്തിലെ സിസിടിവിയും ഹാര്‍ഡ് ഡിസ്കും പ്രതികള്‍ അഴിച്ചുമാറ്റിയിരുന്നു.