ചൈനയിലെ ബവോഡിംഗ് സ്വദശിയായ ഒരാളുടെ മൃതസംസ്കാര ചടങ്ങിന്റെ പ്രത്യേകത കണ്ട് കണ്ണ് തള്ളി നിൽക്കുകയാണ് പ്രദേശവാസികൾ മുഴുവൻ. കാരണം ഇദ്ദേഹത്തെ സംസ്കരിക്കുവാനായി കുഴിയിലേക്ക് മൃതദേഹം ഇറക്കിയത് ശവപ്പെട്ടിയിൽ കിടത്തിയായിരുന്നില്ല. മറിച്ച് ഒരു കാറിനുള്ളിൽ കിടത്തിയായിരുന്നു.
അവസാനത്തെ ആഗ്രഹത്തെ മാനിച്ചാണ് ബന്ധുക്കൾ ശവപ്പെട്ടിക്കു പകരം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കാർ തന്നെ അന്ത്യയാത്രക്കായി നൽകിയത്. അദ്ദേഹത്തെ കിടത്തിയ കാർ ഒരു എക്സ്കവേറ്ററിന്റെ സഹായത്തോടെയാണ് കുഴിയിലേക്ക് ഇറക്കിയത്. അതിനു ശേഷം മണ്ണിട്ടു മൂടുകയും ചെയ്തു.എന്തായാലും ഈ അസാധാരണമായ മൃതസംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.