ആലപ്പുഴ: നങ്ങ്യാർകുളങ്ങരയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രൂപേഷ് (37) എന്നയാളാണ് മരിച്ചത്. സൂഹൃത്തിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. രൂപേഷ് കഴിഞ്ഞദിവസം വീട്ടിലെത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയിൽ സൂഹൃത്തിന്റെ വീടിനു മുന്നിൽ യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
