കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ കാര്‍ ഡ്രൈവറുടെ അഭ്യാസപ്രകടനം. കാര്‍ ഇടയ്ക്കിടെ ബ്രേക്കിട്ട് കിലോമീറ്ററുകളോളം ആംബുലന്‍സിന്റെ യാത്ര തടസപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് സംഭവം. രക്തസമ്മര്‍ദം കുറഞ്ഞതിനെതുടര്‍ന്ന് ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് രോഗിയുമായി പോയ ആംബുലൻസിനാണ് തൊട്ടുമുന്നില്‍ പോയ കാര്‍ മാര്‍ഗതടസം സൃഷ്ടിച്ചത്.
രോഗിയുടെ ബന്ധുക്കള്‍ പോലീസിനും ആര്‍ടിഒയ്ക്കും പരാതി നല്‍കിയതിനെതുടർന്ന് വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്തിയ ശേഷം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.