പ്രായമാകുന്പോൾ മിക്കവരും വീടുകളിൽ ഒതുങ്ങിക്കൂടാനാണ് ശ്രമിക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു ചിന്താ ഗതി വച്ചു പുലർത്തുന്ന ഒരു വയോധികയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ മജീദ് അലിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
അദ്ദേഹത്തിന്റെ അമ്മ ഒരു റോഡിലൂടെ കാറോടിക്കുന്നതാണ് വീഡിയോ. പ്രായമായെന്നും പറഞ്ഞ് വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ മജീദിന്റെ അമ്മയ്ക്ക് മനസില്ല. പ്രായത്തിന്റെ ആധിക്യമൊന്നും ആ സ്ത്രീയിൽ നമുക്ക് കാണാൻ സാധിക്കില്ല. കാരണം, നിഷ്പ്രയാസത്തോടെയാണ് അമ്മ വണ്ടി ഓടിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
എല്ലാ മടിച്ചികൾക്കും ഈ അമ്മ ഒരു റോൾ മോഡൽ ആകട്ടെ എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. എന്റെ 20 വയസുള്ള സുഹൃത്തിന് പോലും ഇതുവരെ വാഹനം ഓടിക്കാൻ അറിയില്ല’ അപ്പോൾ ഇത്രയും പ്രായമായ നിങ്ങൾ ഇങ്ങനെ പോകുന്നത് മറ്റുള്ളവർ കണ്ട് പഠിക്കട്ടെ, അങ്ങനെ പോകുന്നു കമന്റുകൾ.