വാ​ഹ​ന​ത്തി​നു തീ​പി​ടി​ക്കാ​തി​രി​ക്കാ​ൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; തീ ​പി​ടി​ച്ചാ​ല്‍…


എ​ളു​പ്പം തീ​പി​ടി​ക്കാ​വു​ന്ന വ​സ്‍​തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​ക​രു​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന് പു​ക​വ​ലി​ക്ക​രു​ത്. വാ​ഹ​ന​ത്തി​ൽ​നി​ന്നു ക​ത്തു​ന്ന മ​ണം വ​ന്നാ​ൽ എ​ൻ​ജി​ൻ ഓ​ഫാ​ക്കി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ദൂ​രെ​മാ​റി​നി​ന്നു സ​ർ​വീ​സ് സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ഫ്യൂ​സ് ക​ത്തി​യെ​ന്നു മ​ന​സി​ലാ​യാ​ല്‍ അ​തു മാ​റ്റി വാ​ഹം ഓ​ടി​ക്ക​ൻ ഒ​രി​ക്ക​ലും സ്വ​യം ശ്ര​മി​ക്ക​രു​ത്. ഇ​തി​നാ​യി മെ​ക്കാ​നി​ക്കു​ക​ളെ​ത​ന്നെ ആ​ശ്ര​യി​ക്കു​ക.

സ്വ​യം ശ്ര​മി​ച്ചാ​ല്‍ അ​ത് ചി​ല​പ്പോ​ൾ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​ന് കാ​ര​ണ​മാ​കും. അ​നാ​വ​ശ്യ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ള്‍ ഒ​ഴി​വാ​ക്കു​ക. കൃ​ത്യ​മാ​യ മെ​യി​ന്‍റ​ന​ൻ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു ന​ൽ​ക​ണം.

തീ ​പി​ടി​ച്ചാ​ല്‍
വാ​ഹ​ന​ത്തി​നു തീ​പി​ടി​ച്ചാ​ൽ വാ​ഹ​ന​ത്തി​ൽ​നി​ന്നു സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ സീ​റ്റു​ക​ളി​ലെ ഹെ​ഡ്റെ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് കാ​റി​ന്‍റെ ജ​നാ​ല ത​ക​ര്‍​ക്കു​ക.

ഹെ​ഡ് റെ​സ്റ്റ് ഈ​രി​യെ​ടു​ത്ത് അ​തി​ന്‍റെ കു​ർ​ത്ത അ​ഗ്ര​ങ്ങ​ൾ കൊ​ണ്ട് ക​ണ്ണാ​ടി പൊ​ട്ടി​ച്ച് പു​റ​ത്തു​ക​ട​ക്ക​ണം. ​പി​ടി​ക്കു​ന്നു​വെ​ന്നു ക​ണ്ടാ​ൽ ആ​ദ്യം വാ​ഹ​നം ഓ​ഫാ​ക്കു​ക. വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ക.

ഒ​രി​ക്ക​ലും സ്വ​യം തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. കാ​ര​ണം വാ​ഹ​ന​ത്തി​ന്‍റെ ഘ​ട​ക​ങ്ങ​ളി​ൽ തീ ​പി​ടി​ക്കു​ന്ന​തു​മൂ​ലം പ്ര​വ​ഹി​ച്ചേ​ക്കാ​വു​ന്ന വി​ഷ​മ​യ​മാ​യ വാ​യു നി​ങ്ങ​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കാം.

ബോ​ണ​റ്റി​ന​ക​ത്താ​ണ് തീ​പി​ടി​ക്കു​ന്ന​തെ​ങ്കി​ൽ ഒ​രി​ക്ക​ലും ബോ​ണ​റ്റ് ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്ക​രു​ത്. കാ​ര​ണം കൂ​ടു​ത​ല്‍ ഓ​ക്സി​ജ​ന്‍ അ​വി​ടേ​ക്ക് ല​ഭി​ക്കു​ന്ന​തോ​ടെ തീ​യു​ടെ ക​രു​ത്തും കൂ​ടും.

Related posts

Leave a Comment