തി​ല്ല​ങ്കേ​രി​യി​ൽ യൂ​ത്ത് കോ​ൺഗ്രസ് നേ​താ​വി​ന്‍റെ കാ​റും ബൈ​ക്കും ക​ത്തി​ച്ചു; പ്രദേശത്ത്  മനപൂർവം സ​മാ​ധാ​ന​ന്ത​രീ​ക്ഷം തകർക്കാൻ ശ്രമിക്കുന്നവരെന്ന് കോൺഗ്രസ്

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ കാ​റും ബൈ​ക്കും ക​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം. തി​ല്ല​ങ്കേ​രി​യി​ൽ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി മ​ണ്ഡ​ലം വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം. ​ജി​ബി​ന്‍റെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട കാ​റും ബൈ​ക്കു​മാ​ണ് ക​ത്തി​ച്ച​ത്.

ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​രു​മ്പോ​ഴേ​ക്കും ബൈ​ക്ക് പൂ​ർ​ണ​മാ​യും കാ​ർ ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​നു പി​ന്നി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​രാ​ണെ​ന്ന് പ​റ​യു​ന്നു. തി​ക​ച്ചും സ​മാ​ധാ​ന​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മ​ന​പൂ​ർ​വ്വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​ഴ​ക്കു​ന്ന് പോ​ലീ​സ് സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts