എടത്വ: തായങ്കരി ബോട്ട് ജെട്ടിക്കു സമീപം മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാർ പൂർണമായി കത്തിയ നിലയിലാണ്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശിയാണെന്ന് പറയപ്പെടുന്നു. ഇന്നു പുലർച്ചെ 3.45 ഓടെയാണ് കാർ കത്തുന്നതു കണ്ട് നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്.
ഫയർഫോഴ്സ് എത്തി നാലേകാലോടെ തീ പൂർണമായും അണയ്ക്കുകയായിരുന്നു. എടത്വ മാമ്മൂട്ടിൽ ജയിംസുകുട്ടിയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ നെക്സോൺ എന്ന വാഹനമാണ് കത്തിയത്.