വെഞ്ഞാറമൂട് : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. വലിയകട്ടയ്ക്കാൽ മൈലക്കുഴിയിcലാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്.
രാവിലെ 8.30 ന് വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. നിലയ്ക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ സാൻട്രോ കാറാണ് തീ കത്തി നശിച്ചത്. പുക കണ്ടു തുടങ്ങിയപ്പോൾ ലിജോ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു.
വെഞ്ഞാറമൂട് ഫയർ സ്റ്റേഷൻ ഓഫീസർ ജോർജിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
വെഞ്ഞാറമൂട് പോലീസ് മേൽ നടപടി സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.
മുൻവശത്തു തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഇറങ്ങി ഓടുകയായിരുന്നു. ആറ്റിങ്ങൽ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.