ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചാൽ എങ്ങനെ ഉണ്ടാകും. ഹരിയാനയിലെ പഞ്ച്കുളയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ഈ വർഷത്തെ ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചു. ഫാർമ കമ്പനി ചെയർമാൻ എംകെ ഭാട്ടിയ തന്റെ ഓഫീസ് ഹെൽപ്പർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പുതിയ ടാറ്റ പഞ്ച് കാറുകളുടെ താക്കോൽ കൈമാറുന്ന വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ വൈറലാണ്.
തന്റെ സ്റ്റാഫുകളുടെ അർപ്പണബോധത്തിലും കഠിനാധ്വാനത്തിലും താൻ ആകൃഷ്ടനായെന്നും ഈ സീസണിൽ അവർക്ക് പ്രത്യേക സമ്മാനം നൽകാൻ തീരുമാനിച്ചതായും എംകെ ഭാട്ടിയ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ജീവനക്കാർ കമ്പനിയോട് വിശ്വസ്തരാണെന്നും അതിന്റെ വളർച്ചയ്ക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനി ഒരുപാട് ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ടെന്നും എന്നാൽ ഈ ജീവനക്കാർ ഞങ്ങളോടൊപ്പം നിലകൊള്ളുകയും കമ്പനിയെ വളരാൻ സഹായിക്കുകയും ചെയ്തുവെന്ന് എംകെ ഭാട്ടിയ പറഞ്ഞു .
ഒരു മാസം മുമ്പാണ് കാറുകൾ ജീവനക്കാർക്ക് കൈമാറിയത്. എന്നാൽ ഈ മാസമാണ് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. താൻ ആസൂത്രണം ചെയ്തിരുന്നില്ലെങ്കിലും ദീപാവലിയോട് അനുബന്ധിച്ച് ഈ വാർത്ത പുറത്തുവന്നത് യാദൃശ്ചികമാണെന്ന് ഭാട്ടിയ പറഞ്ഞു.
12ൽ നിന്ന് 50 ആക്കി ഉയർത്താൻ പദ്ധതിയിടുന്നതായി ഫാർമ കമ്പനി ഉടമ പറഞ്ഞു. അതേസമയം സമ്മാനം ലഭിച്ചതിൽ ജീവനക്കാർ ആശ്ചര്യപ്പെട്ടു. ഇവരിൽ ചിലർക്ക് വാഹനമോടിക്കാൻ പോലും അറിയില്ല.
2021-ൽ ലോഞ്ച് ചെയ്ത ഒരു എൻട്രി ലെവൽ മൈക്രോ എസ്യുവിയാണ് ടാറ്റ പഞ്ച്. വേരിയന്റിന്റെ കൃത്യമായ വിശദാംശങ്ങൾ ലഭ്യമല്ല. എന്നാൽ ശ്രേണി ഏകദേശം 6 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. 86 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 3-സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് എസ്യുവി ലഭ്യമാകുന്നത്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ പഞ്ച് അടുത്തിടെ 5-സ്റ്റാർ റേറ്റിംഗ് നേടി.
#WATCH | Panchkula, Haryana: A pharma company owner, M. K. Bhatia, gifts cars to his employees ahead of Diwali. pic.twitter.com/SVrDbAWlc1
— ANI (@ANI) November 4, 2023