പയ്യന്നൂര്‍: ബൈക്കില്‍ പിന്തുടര്ന്ന് കാറിന്റെ ഗ്ലാസ് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളിയിലെ കിഴക്കിനിയില്‍ വിജേഷിനെ (26)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഒമ്പതിനാണ് സംഭവം.
മയ്യില്‍ എട്ടാം മൈലില്‍ താമസിക്കുന്ന രാധയുടെ കാറിനു നേരെ കുഞ്ഞിമംഗലം വൈദ്യുതി ഓഫീസിന് സമിപത്ത് വെച്ചാണ് ബൈക്കില്‍ പിന്തുടര്ന്നെത്തിയ അപരിചിതനായ യുവാവ് കല്ലെറിഞ്ഞത്. സ്വത്ത് സംബന്ധമായ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പയ്യന്നൂരും രാമന്തളിയിലുമെത്തിയ രാധ തിരിച്ചു പോകുമ്പോഴായിരുന്നു അക്രമം. രാധയുടെ പരാതിയില്‍ കേസെടുത്ത പോലീസിന് അക്രമത്തിന് ശേഷം ബൈക്കില്‍ തിരിച്ചുപോയ യുവാവിനെ തിരിച്ചറിയാനുമായില്ല.
പിന്നീട് സംഭവ സ്ഥലത്തെ കെട്ടിടത്തിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും മൊബൈല്‍ ടവറിലെ വിവരങ്ങളും പരിശോധിച്ചാണ് ഒരുമാസത്തിന് ശേഷം കുറ്റവാളിയെ കണ്ടെത്തിയത്. രാമന്തളിയിലെ സുഹൃത്ത് പറഞ്ഞിട്ടാണ് കല്ലെറിഞ്ഞതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവസമയത്തെ വിജേഷിന്റെ മൊബൈല്‍ ഫോണിലെ നിരവധി കോളുകളുംകേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ എഎസ്ഐ സുരേഷ് ബാബുവിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രാധയെ ഭയപ്പെടുത്താനായിരുന്നു ശ്രമമെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.