തൃപ്പൂണിത്തുറ: കണ്ടനാട് കാർ ഉപേക്ഷിച്ച നിലയിൽ. കണ്ടനാട്-ഉദയം പേരൂര്‍ റോഡില്‍ കണ്ടനാട് പാലത്തിന് കിഴക്കുവശം സെന്റ് മേരീസ് കത്തീഡ്രല്‍ കുരിശിന് തൊട്ടിക്ക് സമീപമാണ് ഒരു വർഷമായി നന്പർ പ്ലേറ്റ് ഇല്ലാതെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. വെള്ളനിറത്തിലുള്ള മാരുതി കാര്‍ ആണിത്.
വാഹനം ഇവിടെ ഉപേക്ഷിച്ചു പോയത് ആരാണെന്ന് നാട്ടുകാർക്കും അറിയില്ല. കാർ ഇവിടെനിന്നും നീക്കം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.