വാക്ക് തർക്കത്തിനൊടുവിൽ കലിപൂണ്ട 20കാരൻ പെണ്‍സുഹൃത്തിന്റെ കാറിൽ മണ്ണ് നിറച്ചു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപം സംസാരിക്കുവാനായാണ് യുവാവ് പെണ് സുഹൃത്തിനെ വിളിച്ചു വരുത്തിയത്.
മറ്റൊരാളുടെ കാറുമായാണ് പെണ്‍കുട്ടി ഇവിടെയെത്തിയത്. താൻ ചോദിച്ച ചോദ്യത്തിന് പെണ്‍കുട്ടി മറുപടി നൽകാതിരുന്നതിനെ തുടർന്ന് കലിപൂണ്ട യുവാവ് ഒരു ലോഡറിൽ നിറച്ച മണ്ണ് ഇവരുടെ കാറിനു മുകളിലേക്ക് ഇടുകയായിരുന്നു.
മണ്ണ് കാറിനുള്ളിലേക്ക് വീഴുകയും ചെയ്തു. പെണ്‍കുട്ടി അപകടമൊന്നുമില്ലാതെ രക്ഷപെട്ടുവെന്ന് പോലീസ് അറിയിച്ചു. ഏകദേശം 1,000 ഡോളറിന്റെ കേട്പാട് വാഹനത്തിന് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.