പൊൻകുന്നം: കാർ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. എരുമേലി തെക്ക് ചരള തടത്തിൽ അൻഷാദ്, എരുമേലി തെക്ക് പനച്ചയിൽ എംആർ റാഷിക്ക്, എരുമേലി തെക്ക് വാഴക്കൽ ഷമിർ ഖാൻ എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ട, തിരുവല്ല, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ വാടകക്ക് എടുത്ത് തമിഴ്നാട്ടിൽ പോകാറുണ്ട്. കന്പത്ത് പണം വച്ച് ചിട്ടുകളിച്ച് വാടകക്കാറുകൾ പണയം വച്ച് മുങ്ങുകയാണ് പതിവ്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പണയം വച്ച കാറുകളെക്കുറിച്ച് സൂചനകൾ ലഭിച്ചു. ഇത് കണ്ടെടുക്കുന്നതിന് തമിഴ്നാട്ടിലേക്ക് പോകുമെന്ന് പോലിസ് പറഞ്ഞു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂധനൻ, സിഐ മോഹൻ ദാസ്, എസ്ഐ ഏസി മനോജ് കുമാർ, സിനിയർ പോലിസ് ഓഫീസർ ഗിരിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെവിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയത് .അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.