കാർ പാർക്ക് ചെയ്ത സ്ഥലം മറന്നുപോയ ആൾക്ക് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം കാർ തിരികെ ലഭിച്ചു. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് സ്വദേശിയായ എഴുപത്തിയാറുകാരനാണ് 1997ൽ തന്റെ ഫോക്സ്വാഗണ് പസാറ്റ് ഒരു കെട്ടിടത്തിന്റെ ഗാരേജിൽ പാർക്ക് ചെയ്തത്. പിന്നീട് എവിടെയാണ് കാർ പാർക്ക് ചെയ്തത് എന്ന് അദ്ദേഹം മറന്നു പോയി.
ഒരുപാട് നാൾ അദ്ദേഹം അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. ഇതോടെ കാർ മോഷണം പോയെന്ന നിഗമനത്തിലെത്തുകയായിരുന്നു അദ്ദേഹം. ഇരുപത് വർഷങ്ങൾക്കു ശേഷം പോലീസ് കണ്ടെത്തുന്പോൾ അതേ സ്ഥലത്തുതന്നെയായിരുന്നു കാർ. കാലപ്പഴക്കം കാരണം കാർ യാത്രായോഗ്യമല്ല.