വി​വാ​ഹ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ്  സു​ഹൃ​ത്തി​ന്‍റെ കാ​ർ വാങ്ങി പ​ണ​യംവ​ച്ചു;  പിന്നീട് ഒളിച്ചുനടന്ന  വി​ദ്യാ​ർ​ഥിയെ പോലീസ്അറസ്റ്റു ചെയ്തു

മ​ഞ്ചേ​രി: വി​വാ​ഹ ആ​വ​ശ്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തി​ന്‍റെ ഇ​ന്നോ​വ കാ​ർ ക​ടം വാ​ങ്ങി മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യം വ​ച്ച് പ​ണം ത​ട്ടി​യ വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ. മ​ഞ്ചേ​രി പു​ല്ലാ​ര മോ​ട​ന്പി​ലാ​ക്ക​ൽ ജ​സീ​ൽ (21)നെ​യാ​ണ് മ​ഞ്ചേ​രി എ​സ്ഐ ഇ.​ആ​ർ.​ബൈ​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​പി.​അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ള്ളു​വ​ന്പ്രം പ​റ​ങ്ങോ​ട് ച​ക്കി​ങ്ങ​ത്തൊ​ടി അ​ബൂ​ബ​ക്ക​ർ മ​ക​ൻ ഇ​ല്യാ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ. 2018 ജൂ​ലൈ എ​ട്ടി​ന് ഇ​ല്ല്യാ​സി​ൻ​റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ന്നോ​വ കാ​ർ താ​ത്ക്കാ​ലി​ക ആ​വ​ശ്യ​ത്തി​നെ​ന്ന് വാ​ങ്ങി​യ ജ​സീ​ൽ വാ​ഹ​നം മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യം വെ​ച്ച് പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ൽ പ​ഠ​ന​ത്തി​നാ​യി പോ​കു​ക​യാ​യി​രു​ന്നു.

നാ​ലു മാ​സ​ത്തോ​ളം പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വാ​ഹ​നം തി​രി​ച്ചു കൊ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ല്ല്യാ​സ് മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. റം​സാ​ൻ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ ജ​സീ​ലി​നെ പു​ല്ലാ​ര അ​ങ്ങാ​ടി​യി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​ലെ നാ​ല് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts