വ്യാ​ജ​രേ​ഖ സൃ​ഷ്ടി​ച്ച് കാ​ർ വി​ല്പ​ന; അ​ന്ത​ർ​സം​സ്ഥാ​ന​സം​ഘം പി​ടി​യി​ൽ; നൂ​റോ​ളം കാ​റു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യ​താ​യി പോ​ലീ​സ്

ബം​ഗ​ളൂ​രു: വ്യാ​ജ​രേ​ഖ​ക​ൾ സൃ​ഷ്ടി​ച്ച് കാ​റു​ക​ൾ വി​ൽ​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന​സം​ഘ​ത്തെ പി​ടി​കൂ​ടി ക​ർ​ണാ​ട​ക പോ​ലീ​സ്. സ​യ്യി​ദ് റി​യാ​സ്, ഓ​സ്റ്റി​ൻ കാ​ർ​ഡോ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ മോ​ഷ്ടി​ക്കു​ന്ന കാ​റു​ക​ൾ​ക്ക് വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റും രേ​ഖ​ക​ളും ഉ​ണ്ടാ​ക്കി വി​ല​പ്ന ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ​തി​വ്.

അ​തു​പോ​ലെ, ബാ​ങ്ക് ലോ​ൺ ഉ​ള്ള കാ​റു​ക​ളും വ്യാ​ജ​രേ​ഖ ത​യാ​റാ​ക്കി വി​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു സം​ഘം. ഇ​ൻ​സ്റ്റ​ഗ്രാം, ഫെ​യ്‌​സ്ബു​ക്ക് വീ​ഡി​യോ​ക​ളി​ലൂ​ടെ വാ​ങ്ങു​ന്ന​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​തി നൂ​റോ​ളം കാ​റു​ക​ൾ വി​ല്പ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്നോ​വ ഫോ​ർ​ച്യൂ​ണ​ർ, മ​ഹീ​ന്ദ്ര ജീ​പ്പ്, ഹ്യു​ണ്ടാ​യ് ക്രെ​റ്റ എ​ന്നി​വ​യു​ൾ​പ്പെ​ടെ 2.5 കോ​ടി വി​ല​മ​തി​ക്കു​ന്ന 17 കാ​റു​ക​ൾ പ്ര​തി​ക​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment