കണ്ണൂർ പോലീസിന് ആശ്വാസം; ആറുമാസത്തിനിടെ കാറിന്‍റെ ഗ്ലാസ് തകർത്ത് നടത്തിയത് 16 മോഷണങ്ങൾ; നാട്ടുകാർക്കും പോലീസിനും ഒരുപോലെ തലവേദനയായ കാർ കള്ളൻ ഒടുവിൽ പോലീസിന്‍റെ വലയിൽ

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​ന്പി​ൽ കാ​ർ ത​ക​ർ​ത്തു ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്ന മോ​ഷ്ടാ​വ് ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി. പു​ഷ്പ​ഗി​രി സ്വ​ദേ​ശി അ​ബ്ദു​ൾ മു​ജീ​ബാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ൻ​പ​ത് മാ​സ​ത്തോ​ളം പോ​ലീ​സി​നു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച ശേ​ഷ​മാ​ണ് മു​ജീ​ബി​ന്‍റെ അ​റ​സ്റ്റ്.

വ്യാ​ഴാ​ഴ്ച പ​റ​ശി​നി​ക്ക​ട​വി​ലും സ്നേ​ക്ക് പാ​ർ​ക്കി​നു സ​മീ​പ​വും ന​ട​ന്ന​തു​ൾ​പ്പെ​ടെ ത​ളി​പ്പ​റ​ന്പി​ൽ കാ​ർ ത​ക​ർ​ത്ത് 16 ക​വ​ർ​ച്ച​ക​ളാ​ണു ന​ട​ന്ന​ത്. ക​രി​ന്പം സ്വ​ദേ​ശി മൊ​യ്തീ​ന്‍റെ സ്വി​ഫ്റ്റ് കാ​റി​ന്‍റെ ചി​ല്ലു ത​ക​ർ​ത്തു മു​ൻ​സീ​റ്റി​ൽ വ​ച്ചി​രു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ച​താ​യി​രു​ന്നു ആ​ദ്യ​സം​ഭ​വം. അ​ന്നേ​ദി​വ​സം ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​ഷ്പ​ഗി​രി സ്വ​ദേ​ശി വി.​വി അ​ബ്ദു​ള്ള​യു​ടെ ഇ​ന്നോ​വ​യു​ടെ ചി​ല്ലു ത​ക​ർ​ത്ത് സീ​റ്റി​ൽ വ​ച്ചി​രു​ന്ന ബാ​ഗും ക​വ​ർ​ന്നു.

ഫെ​ബ്രു​വ​രി ഒ​ന്നി​നു പ​ട്ടാ​പ്പ​ക​ൽ മ​ന്ന​യി​ലെ വ്യാ​പാ​രി​യാ​യ ഉ​മ്മ​ർ കു​ട്ടി​യു​ടെ ഇ​ന്നോ​വ ക്രി​സ്റ്റ​യു​ടെ പി​ൻ​നി​ര​യി​ലെ സീ​റ്റി​ന​രി​കി​ലു​ള്ള ചി​ല്ലു ത​ക​ർ​ത്ത് മൂ​ന്നു ല​ക്ഷം രൂ​പ​യും രേ​ഖ​ക​ളു​മ​ട​ങ്ങു​ന്ന ബാ​ഗ് മോ​ഷ്ടി​ച്ചു. മോ​ഷ​ണ​ങ്ങ​ളെ​ല്ലാം ചു​രു​ങ്ങി​യ സ​മ​യ​ങ്ങ​ളി​ലാ​ണു ന​ട​ന്ന​ത്.

മോ​ഷ​ണ​ത്തി​നി​ര​യാ​യ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നു​മാ​യി​രു​ന്നി​ല്ല. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മോ​ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts