പാർക്കിംഗ് മേഖലയിൽ തന്റെ കാർ നിർത്തിയിട്ട് ആവശ്യത്തിനായി പോയതാണ് ചൈനയിലെ ക്വിംഗ്ഡോ സ്വദേശിയായ ഒരാൾ. എന്നാൽ അരമണിക്കൂറിനു ശേഷം തിരികെയെത്തിയപ്പോൾ അദ്ദേഹം താൻ നിർത്തിയിട്ടിരുന്നിടത്ത് കാർ കണ്ടില്ല. ആരെങ്കിലും കാർ മോഷ്ടിച്ചതാകാം എന്ന നിഗമനത്തിൽ എത്തിച്ചേർന്ന അദ്ദേഹം ഉടൻ തന്നെ പരാതിയുമായി പോലീസിനെ സമീപിച്ചു.
തുടർന്ന് പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കള്ളനെ പിടികൂടിയത്. കാരണം മനുഷ്യന്മാരൊന്നുമായിരുന്നില്ല ആ കാർ അവിടെ നിന്നും മാറ്റിയതിനു പിന്നിൽ.
പകരം അതിശക്തമായി വീശിയടിച്ച കാറ്റിന്റെ ശക്തിയിലാണ് ഈ കാർ പാർക്ക് ചെയ്തിരുന്നിടത്തു നിന്നും തനിയെ നിരങ്ങി പോയത്. ഏകദേശം അന്പത് മീറ്ററോളമാണ് കാർ നീങ്ങി പോയത്. ഇത്രെയും ദൂരം ഈ കാർ സഞ്ചരിച്ചുവെങ്കിലും മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല.