ബസ് സ്റ്റേഷനിലെ റോഡിനു നടുവിൽ അനധികൃതമായി പാർക്ക് ചെയ്ത കാർ ക്രെയിൻ ഉപയോഗിച്ച് സമീപത്തെ കെട്ടിടത്തിനു മുകളിൽ എടുത്തുവെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നു. ചൈനയിലെ ഹുബേയ് പ്രവശ്യയിലെ സിഷൂയിയിലാണ് സംഭവം. സമീപം നിന്നയൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. ഉടമയെത്തി കാർ നിലത്തിറക്കിയോ എന്ന് വ്യക്തമല്ല.
ഇതിനു മുന്പ് സമാനമായ സംഭവം ചൈനയിൽ നടന്നിരുന്നു. സെക്യൂരിറ്റി സ്റ്റേഷനുമുന്പിൽ പാർക്ക് ചെയ്ത ഒരു യുവതിയുടെ കാർ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ക്രെയിൻ ഉപയോഗിച്ച് കെട്ടിടത്തിനു മുകളിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇവർ അറിയിച്ചതനുസരിച്ചെത്തിയ പോലീസുദ്യോഗസ്ഥരാണ് ഈ കാർ നിലത്തിറക്കിയത്.