2021ൽ ലണ്ടനിലെ നിരത്തുകളിൽ ഡ്രൈവറില്ലാത്ത ടാക്സികൾ ഓടിക്കുമെന്ന് സ്വകാര്യ ടാക്സി കന്പനിയായ അഡിസണ്‍ ലീ അവകാശപ്പെട്ടു. ഇതിനായി കാറുകളിൽ ഘടിപ്പിക്കേണ്ട സോഫ്റ്റ്വെയറുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
യാത്രക്കാർ നൽകുന്ന നിർദേശമനുസരിച്ച് ഡ്രൈവറുടെ ആവശ്യമില്ലാതെ സ്വയം റോഡിലൂടെ സഞ്ചരിക്കാൻ കഴിയുന്ന കാറുകൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്. ഇവയ്ക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും ടാക്സികളായി നിരത്തിലിറക്കുന്നതെന്ന് അഡിസണ്‍ ലീ അറിയിച്ചു.
ലണ്ടൻ നഗരത്തിലെ ഗതാഗത സംവിധാനത്തിൽ ഇത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ നൂറുകണക്കിന് ടാക്സി ഡ്രൈവർമാരുടെ ജോലിക്ക് സ്വയം ചലിക്കുന്ന ടാക്സി വാഹനങ്ങൾ ഭീഷണിയാകുമെന്നും വിലയിരുത്തപ്പെടുന്നു.