ഒത്തുപിടിച്ചാൽ എത്ര വലിയ മലയും കീഴ്പ്പെടുത്താമെന്ന് കേട്ടിട്ടില്ലേ? കൂട്ടായ പ്രവർത്തനത്തിൽ ഇങ്ങനെ വലിയ കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ന്യൂയോർക്കിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.
ഒരു കൂട്ടം ന്യൂയോർക്കുകാർ ഒത്തുചേർന്ന് അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഒരു കാർ ഉയർത്തി ഒരു ബസിന് വഴി നൽകുന്നതിനായി വശത്തേക്ക് നീക്കി. റെഡ്ഡിറ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ, അസാധ്യമെന്നു തോന്നുന്ന ദൗത്യം നിറവേറ്റാൻ കാൽനടയാത്രക്കാരുടെ കൂട്ടം കൈകോർക്കുന്നതായി കാണിച്ചു.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോക്ക് ഇതിനോടകം തന്നെ 167,000-ലധികം ലൈക്കുകളും ഏകദേശം 3 ദശലക്ഷം വ്യൂസും ലഭിച്ചു. ബസിന്റെ സർവീസ് ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിയതിന് ഇവർക്ക് അഭിനന്ദനവും ലഭിച്ചു.
നിരുത്തരവാദപരമായ പാർക്കിംഗ് എല്ലാവർക്കുമായി എത്രമാത്രം അസൗകര്യമുണ്ടാക്കുമെന്നും ആളുകൾ വീഡിയോയ്ക്ക് കമന്റിട്ടു. പിഴകൾ കൂടുതൽ കഠിനമായിരിക്കണം. വാഹനങ്ങൾ കൂടുതൽ വേഗത്തിൽ പിടിച്ചെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.