പുതുക്കാട് : ബസാർ റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വേണ്ടി കുഴിച്ച കുഴിയിൽ കാർ വീണു. അധികൃതർ സൂചന ബോർഡ് സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണം. ഇന്നു രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.
ഹോസ്പിറ്റൽ റോഡ് ബസാർ റോഡിലേക്ക് ചേരുന്നിടത്ത് ഹോസ്പിറ്റൽ റോഡിന് കുറുകെ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി കുഴിച്ച കുഴിയിലാണ് രാവിലെ കാർ അകപ്പെട്ടത്. രാത്രി ജെസിബി വെച്ച് കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞ് മണ്ണ് ഇട്ടിരുന്നു എന്നാൽ മഴ പെയ്തിരുന്നതിനാൽ കുഴിയിൽ ചെളി നിറഞ്ഞിരുന്നു. ഇതറിയാതെ വന്ന കാറാണ് കുഴിയിൽ അകപ്പെട്ടത്.
ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് കാർ കുഴിയിൽ നിന്നും കയറ്റാൻ കഴിഞ്ഞത്. എയുഡബ്ല്യൂഎസ്എസ് കുടിവെള്ള പദ്ധതിയ്ക്കുവേണ്ടിയാണ് പൈപ്പ് സ്ഥാപിക്കുന്നത്.