മുസാഫർപുർ: ഉത്തർപ്രദേശിൽ ഓടുന്ന കാറിൽനിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി.
ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അതിക്രൂരമായ സംഭവം അരങ്ങേറിയത്. കാറിൽനിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തു.
ഇരുപത്തിയാറുകാരിയായ യുവതിയെ മാനഭംഗത്തിനരയാക്കിയ ശേഷം മുസാഫർപുർ ജില്ലയിലെ ചാപറിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.
ജോലി നൽകാമെന്നു വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ പെൺകുട്ടിയെ പ്രതികൾ മാനഭംഗത്തിനിരയാക്കുക ആയിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.