അഴുക്കുചാൽ തകർന്ന് റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്കു രണ്ടു കാറുകൾ കൂപ്പുകുത്തി. ചൈനയിലെ ഹെയ്ലോംഗ്ജിയാംഗ് പ്രവശ്യയിലെ ഹർബിനിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കനത്ത മഴമൂലമാണ് പത്ത് മീറ്റർ നീളത്തിലും നാലു മീറ്റർ ആഴത്തിലുമുള്ള ഈ ഗർത്തം രൂപപ്പെട്ടത്.
രണ്ടു കാറിലുമുണ്ടായിരുന്ന മൂന്ന് യാത്രികർ പരിക്കൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഹർബിനിൽ ഇതിനു മുമ്പും ഇത്തരത്തിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.